Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Super League Final

സൂ​​പ്പ​​ർ ലീ​​ഗ് കേ​​ര​​ള: തൃശൂര്‍ x കണ്ണൂര്‍ ഫൈനല്‍ 19ന്

തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​ൽ​​പ്പ​​ന്തു​​ക​​ളി​​ക്ക് പു​​തി​​യ ആ​​വേ​​ശം വി​​ത​​റി​​യ സൂ​​പ്പ​​ർ ലീ​​ഗ് കേ​​ര​​ള​​യി​​ൽ സെ​​മി പോ​​രാ​​ട്ടം പി​​ന്നി​​ട്ട് ക​​ലാ​​ശ​​ക്കൊ​​ട്ടി​​ന് ഇ​​നി ര​​ണ്ടു ദി​​നം മാ​​ത്രം ബാ​​ക്കി. ലീ​​ഗ് റൗ​​ണ്ടി​​ലും സെ​​മി മ​​ത്സ​​ര​​ങ്ങ​​ളി​​ലു​​മാ​​യി വി​​വി​​ധ സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ലാ​​യി കാ​​ൽ​​പ്പ​​ന്തു​​ക​​ളി​​യു​​ടെ ആ​​വേ​​ശം വ​​ര​​വേ​​ൽ​​ക്കാ​​നാ​​യി എ​​ത്തി​​യ​​ത് 3.79 ല​​ക്ഷം കാ​​ണി​​ക​​ൾ.

ഒ​​ക്ടോ​​ബ​​ർ ര​​ണ്ടി​​ന് കോ​​ഴി​​ക്കോ​​ട് സ്റ്റേ​​ഡി​​യ​​ത്തി​​ൽ പു​​ൽ​​മൈ​​താ​​നി​​യി​​ൽ ഈ ​​സീ​​സ​​ണി​​ലെ ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ന് പ​​ന്തു​​രു​​ണ്ട​​പ്പോ​​ൾ കാ​​ഴ്ച്ച​​ക്കാ​​രാ​​യി ഒ​​ഴു​​കി​​യെ​​ത്തി​​യ​​ത് 21,903, പേ​​ർ. കാ​​ലി​​ക്ക​​റ്റ് എ​​ഫ്സി​​യും ഫോ​​ഴ്സാ കൊ​​ച്ചി​​യും ത​​മ്മി​​ലാ​​യി​​രു​​ന്നു ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം. സെ​​മി​​ഫൈ​​ന​​ൽ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 3,79,238 പേ​​ർ.

ഇ​​തേ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ത​​ന്നെ ഡി​​സം​​ബ​​ർ 14ന് ​​ന​​ട​​ന്ന ക​​ണ്ണൂ​​ർ വാ​​രി​​യേ​​ഴ്സ് കാ​​ലി​​ക്ക​​റ്റ് എ​​ഫ്സി ആ​​ദ്യ സെ​​മി​​യി​​ൽ കാ​​ണി​​ക​​ളു​​ടെ എ​​ണ്ണം 29,388 പേ​​ർ. ഡി​​സം​​ബ​​ർ 19ന് ​​ക​​ണ്ണൂ​​ർ മു​​നി​​സി​​പ്പ​​ൽ സ്റ്റേ​​ഡി​​യ​​ൽ ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ത്തി​​ന് വി​​സി​​ൽ മു​​ഴ​​ങ്ങു​​ന്പോ​​ൾ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ കാ​​ണി​​ക​​ളു​​ടെ റി​​ക്കാ​​ർ​​ഡ് കു​​ത്തൊ​​ഴു​​ക്ക് മ​​റി​​ക​​ട​​ക്കു​​മോ എ​​ന്നാ​​ണ് അ​​റി​​യേ​​ണ്ട​​ത്.

2024 സൂ​​പ്പ​​ർ ലീ​​ഗ് ഫൈ​​ന​​ലി​​ൽ കാ​​ലി​​ക്ക​​റ്റ് എ​​ഫ്സി​​യും ഫോ​​ഴ്സാ കൊ​​ച്ചി​​യും കോ​​ഴി​​ക്കോ​​ട് കോ​​ർ​​പ്പ​​റേ​​ഷ​​ൻ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ ആ​​ര​​വ​​വു​​മാ​​യി എ​​ത്തി​​യ​​ത് 35,672 പേ​​രാ​​യി​​രു​​ന്നു. ഈ ​​റി​​ക്കാ​​ർ​​ഡ് ക​​ണ്ണൂ​​രി​​ൽ മ​​റി​​ക​​ട​​ക്കു​​മോ എ​​ന്നാ​​ണ് അ​​റി​​യേ​​ണ്ട​​ത്.

ന​​വം​​ബ​​ർ 11ന് ​​ന​​ട​​ന്ന കാ​​ലി​​ക്ക​​റ്റ്-​​തൃ​​ശൂ​​ർ മ​​ത്സ​​രം കാ​​ണാ​​നാ​​യി 20,276 പേ​​രാ​​ണ് എ​​ത്തി​​യ​​ത്. ന​​വം​​ബ​​ർ 19ന് ​​മ​​ഞ്ചേ​​രി സ്റ്റേ​​ഡി​​യ​​ത്തി​​ൽ മ​​ല​​പ്പു​​റം എ​​ഫ്സി​​യും കാ​​ലി​​ക്ക​​റ്റ് എ​​ഫ്സി​​യും ഏ​​റ്റു​​മു​​ട്ടി​​യ്പ്പോ​​ൾ ആ​​വേ​​ശം വി​​ത​​റി ഗാ​​ല​​റി അ​​ട​​ക്കി വാ​​ണ​​ത് 22,956 കാ​​ണി​​ക​​ളാ​​യി​​രു​​ന്നു. ക​​ണ്ണൂ​​ർ വാ​​രി​​യേ​​ഴ്സും തൃ​​ശൂ​​ർ മാ​​ജി​​ക്സും ത​​മ്മി​​ൽ ന​​വം​​ബ​​ർ ഏ​​ഴി​​ന് ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ കാ​​ല്പ​​ന്തു​​ക​​ളി​​യു​​ടെ പ്രേ​​മി​​ക​​ളാ​​യ 18,656 പേ​​രാ​​ണ് ഗാ​​ല​​റി​​യി​​ൽ ആ​​ർ​​പ്പു​​വി​​ളി​​ക​​ളു​​മാ​​യി എ​​ത്തി​​യ​​ത്.

ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ കാ​​ണി​​ക​​ൾ ഗാ​​ല​​റി കൈ​​യ​​ട​​ക്കി​​യ​​ത് കാ​​ലി​​ക്ക​​റ്റ് എ​​ഫ്സി​​യു​​ടേ​​യും മ​​ല​​പ്പു​​റം എ​​ഫ്സി​​യു​​ടേ​​യും തൃ​​ശൂ​​ർ മാ​​ജി​​ക്സി​​ന്‍റെ​​യും മ​​ത്സ​​ര​​ങ്ങ​​ൾ കാ​​ണാ​​നാ​​യി​​രു​​ന്നു. കൊ​​ച്ചി​​യി​​ലും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും ന​​ട​​ക്കു​​ന്ന എ​​വേ മ​​ത്സ​​ര​​ങ്ങ​​ൾ കാ​​ണാ​​യി ഈ ​​ടീ​​മു​​ക​​ളു​​ടെ ആ​​രാ​​ധ​​ക​​ർ എ​​ത്തു​​മാ​​യി​​രു​​ന്നു. കാ​​ണി​​ക​​ൾ ഏ​​റ്റ​​വും കു​​റ​​വ് ഇ​​ക്കു​​റി​​കൊ​​ച്ചി​​യി​​ലെ മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു.

ഇ​​തു​​വ​​രെ ക​​ഴി​​ഞ്ഞ​​ത് 32 മ​​ത്സ​​ര​​ങ്ങ​​ൾ;പി​​റ​​ന്ന​​ത് 79 ഗോ​​ളു​​ക​​ൾ...

സൂ​​പ്പ​​ർ സ​​ലീ​​ഗ് കേ​​ര​​ള​​യു​​ടെ ര​​ണ്ടാം പ​​തി​​പ്പി​​ൽ 32 മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ഇ​​തു​​വ​​രെ പൂ​​ർ​​ത്തി​​യാ​​യ​​ത്. ഈ ​​മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി 79 ഗോ​​ളു​​ക​​ൾ പി​​റ​​ന്നു. ഇ​​നി ബാ​​ക്കി​​യു​​ള്ള​​ത് ക​​ലാ​​ശ​​പ്പോ​​രാ​​ട്ടം മാ​​ത്രം. കാ​​ലി​​ക്ക​​റ്റ് എ​​ഫ്സി, തൃ​​ശൂ​​ർ മാ​​ജി​​ക്സ്, മ​​ല​​പ്പു​​റം എ​​ഫ്സി, ക​​ണ്ണൂ​​ർ എ​​ഫ്സി, തി​​രു​​വ​​ന​​ന്ത​​പു​​രം കൊ​​ന്പ​​ൻ​​സ്, ഫോ​​ഴ്സാ കൊ​​ച്ചി എ​​ഫ്സി എ​​ന്നീ ടീ​​മു​​ക​​ളി​​ലാ​​യി ആ​​കെ ഇ​​ടം​​പി​​ടി​​ച്ച​​ത് 168 താ​​ര​​ങ്ങ​​ൾ. ഇ​​തി​​ൽ 36 വി​​ദേ​​ശ​​താ​​ര​​ങ്ങ​​ളും 132 ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളും. 132 ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളി​​ൽ ത​​ന്നെ 109 മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളെ​​ന്ന പ്ര​​ത്യേ​​ക​​ത കേ​​ര​​ളാ ഫു​​ട്ബോ​​ളി​ന്‍റെ വ​​ള​​ർ​​ച്ച​​യ്ക്ക് സൂ​​പ്പ​​ർ ലീ​​ഗ് കേ​​ര​​ള​​യു​​ടെ ഒ​​രു കൈ​​യൊ​​പ്പ് എ​​ന്നു പ​​റ​​യാ​​ൻ ക​​ഴി​​യും.

ധ​​ന​​കാ​​ര്യ​​മാ​​ധ്യ​​മ​​ങ്ങ​​ൾ ന​​ല്കു​​ന്ന സൂ​​ച​​ന​​ക​​ൾ പ്ര​​കാ​​ര​​മാ​​ണെ​​ങ്കി​​ൽ 100 കോ​​ടി രൂ​​പ​​യാ​​ണ് ക്ല​​ബു​​ക​​ളും സം​​ഘാ​​ട​​ക​​രും ചേ​​ർ​​ന്ന് മ​​ത്സ​​ര​​ന​​ട​​ത്തി​​പ്പി​​നാ​​യി ചെ​​ല​​വ​​ഴി​​ക്കേ​​ണ്ടി വ​​രു​​ന്ന​​ത്. കോ​​ർ​​പ്പ​​റേ​​റ്റ് സ്ഥാ​​പ​​ന​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ വി​​വി​​ധ ടീ​​മു​​ക​​ളെ വാ​​ങ്ങി മ​​ത്സ​​ര രം​​ഗ​​ത്ത് ഇ​​റ​​ക്കി​​യ​​തോ​​ടെ സം​​സ്ഥാ​​ന​​ത്തി​​ൻ​​റെ പ​​ല സ്റ്റേ​​ഡി​​യ​​ങ്ങ​​ളു​​ടേ​​യും അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളി​​ലും കാ​​ര്യ​​മാ​​യ പു​​രോ​​ഗ​​തി ഉ​​ണ്ടാ​​യി.

തി​​രു​​വ​​ന​​ന്ത​​പു​​രം ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ​​നാ​​യ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടെ മൈ​​താ​​നം കൂ​​ടു​​ത​​ൽ മ​​നോ​​ഹ​​ര​​മാ​​ക്കു​​ക​​യും ഇ​​തി​ന്‍റെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ കൃ​​ത്യ​​മാ​​യി ന​​ട​​ത്തു​​ക​​യും ചെ​​യ്യു​​ന്നു.

താ​​ര​​ങ്ങ​​ൾ​​ക്കും മി​​ക​​ച്ച അ​​വ​​സ​​ര​​വും കു​​ഴ​​പ്പ​​മി​​ല്ലാ​​ത്ത പ്ര​​തി​​ഫ​​ല​​വും ല​​ഭി​​ക്കു​​ന്നു. വ​​രും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ സൂ​​പ്പ​​ർ ലീ​​ഗ് കേ​​ര​​ള കേ​​ര​​ളാ ഫു​​ട്ബോ​​ളി​​നെ സൂ​​പ്പ​​റാ​​ക്കു​​മെ​​ന്ന വി​​ശ്വാ​​സ​​ത്തോ​​ടെ​​യാ​​ണ് കാ​​ല്പ​​ന്തു​​പ്രേ​​മി​​ക​​ൾ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്.

Latest News

Up